ഒരു മനുഷ്യൻ : വൈക്കം മുഹമ്മദ് ബഷീർ

ഒരു മനുഷ്യൻ

                                                                                                         : വൈക്കം മുഹമ്മദ് ബഷീർ






വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രശസ്തമായ ഒരു കഥയാണ് ഒരു മനുഷ്യൻ. ലളിതവും സുതാര്യവുമായ എഴുത്തുകളിലൂടെയാണ് ഈ ബേപ്പൂർ സുൽത്താൻ മനുഷ്യ മനസ്സുകളിൽ നിറഞ്ഞു നിൽക്കുന്നത്. എല്ലാ മനുഷ്യരിലും നന്മയുടെ അംശമുണ്ട്. ഇങ്ങനെയൊരു വെളിപെടുത്തലാണ് ഒരു പോക്കറ്റടിക്കാരന്റെ കഥയിലൂടെ ബഷീർ നൽകുന്നത്. പതിവു പോലെ തന്നെ ഈ കഥയിൽ ബഷീർ തന്നെ ആണ് പ്രധാന കഥാപാത്രം. മനുഷ്യ ബന്ധങ്ങളുടെ മൂല്യങ്ങൾ വെളിപ്പെടുത്തുന്ന കഥ കൂടിയാണ് 'ഒരു മനുഷ്യൻ. 

                                                                   ടക്കേ ഇന്ത്യയിലെ ഒരു ഗ്രാമത്തിൽ ബഷീർ കുറച്ചു കാലം താമസിക്കുവാൻ ഇടയായി. പണത്തിനു വേണ്ടി എന്തും ചെയ്യാൻ തയ്യാറാകുന്ന ആളുകളാണ് അവിടത്തു കാർ. കൊലപാതകവും കവർചയും അവിടുത്തെ നിത്യ സംഭവമാണ്.വിദേശികളായ തൊഴിലാളികളെ ഇംഗ്ലീഷിൽ അഡ്രസ് എഴുതാൻ പഠിപ്പിക്കലാണ് ബഷീറിന്റെ അവിടുത്തെ പ്രധാന ജോലി. ഇംഗ്ലീഷ് അറിഞ്ഞു കൂടാത്ത വിദേശികളായ തൊഴിലാളികൾക്ക് അഡ്രസ് എഴുതി കൊടുത്ത് കാൽ രൂപാ മുതൽ അര രൂപാ വരെ പോസ്റ്റ് ആഫിസിലെ അഡ്രസ് എഴുത്തുകാർ ഈടാക്കും. അതിൽ നിന്നും രക്ഷ നേടാനും വേണ്ടി വന്നാൽ അതിൽ നിന്നും കുച്ചു പണം പോക്കറ്റിൽ ആക്കാനുമാണ് കഥാനായകന്റെ ഈ ജോലി അദ്ധേഹത്തെ സഹായിക്കുന്നത്. 

                                                                   കയിലുള്ള പണമെല്ലാം തീരാറായതിനാൽ പണം ലഭിക്കാൻ വേണ്ടി ഹോട്ടലിൽ നിന്നുള്ള ചായയും ഉച്ചയൂണും ഒഴിവാക്കും. അതിനു വേണ്ടി പകൽ നാല് മണി വരെ കിടന്നുറങ്ങും. ഒരു ദിവസം വൈകുന്നേരം ബഷീർ വളരെ തിരക്കുള്ള ഒരു ഹോട്ടലിൽ കയറി വയറു നിറയെ ആഹാരം കഴിച്ചു. ബഷീറിന്റെ കയ്യിൽ ആകെ ഉണ്ടായിരുന്നത് പതിനാല് രൂപ അടങ്ങിയ ഒരു പേഴ്സ് മാത്രമായിരുന്നു. പണം കൊടുക്കാൻ തുടങ്ങിയ പ്പോഴാണ് അദ്ധേഹം ആ സത്യം മനസ്സിലാക്കിയത്. അദ്ധേഹത്തിന്റെ പേഴ്സ് ആരോ പോക്കറ്റടിച്ചിരിക്കുന്നു. അദ്ധേഹം ആകെ പരിഭ്രാന്തനായി.

                                                                   ഹോട്ടലുടമ ബീറിനെ നഗ്നനാക്കി കണ്ണുകൾ തുരന്നെടുത്ത് തെരുവിലിറക്കി വിടാൻ തീരുമാനിച്ചു. 
അദ്ധേഹത്തിന്റെ വസ്ത്രങ്ങൾ ഓരോന്നായി അഴിച്ചു മാറ്റി. അപ്പോൾ അവിടെ ഉണ്ടായിരുന്ന ഒരു വ്യക്തി ബഷീർ കൊടുക്കാനുള്ള പണം ഹോട്ടലുടമയുടെ കയ്യിൽ ഏൽപിച്ചതിനു ശേഷം അദ്ധേഹത്തെ അവിടെ നിന്നും കൂട്ടിക്കൊണ്ടു പോയി. തന്റെ പേഴ്സ് മോഷ്ടിച്ച് തന്നെ അവിടെ നിസ്സഹായകനാക്കി നിർത്തിയ മനുഷ്യൻ തന്നെയാണ് ആ ' ഒരു മനുഷ്യൻ ' എന്ന് ബഷീർ തിരിച്ചറിഞ്ഞു.
                                                                   ജീവിതത്തിൽ ചില പ്രത്യേക സാഹചര്യങ്ങളിൽ നമുക്ക് ഒരു പരിചയവും ഇല്ലാത്തവർ നമ്മുടെ രക്ഷകനായി മാറാറുണ്ട്. ഇങ്ങനെയൊരു ബന്ധമാണ് ഈ കഥയിൽ ബഷീറിനെ സഹായിക്കാനായി എത്തിയ മനുഷ്യന്റെ പേരോ , സ്ഥലമോ അങ്ങനെ ഒരു വിവരവും നമുക്ക് ലഭിക്കുന്നില്ല. ഇവിടെ മനുഷ്യന് മാത്രമാണ് പ്രാധാന്യം. ഒരു വിലാസവുമില്ലാത്ത അയാളെ 'ഒരു മനുഷ്യൻ' എന്നാണ് ബഷീർ വിശേഷിപ്പിക്കുന്നത്.




                                                                                                                        Thank you.....








Comments

Popular