മയ്യഴി പുഴയുടെ തീരങ്ങളിൽ : M.Mukundhan
മയ്യഴി പുഴയുടെ തീരങ്ങളിൽ
: M.Mukundhan
മലയാള നോവൽ സാഹിത്യത്തിന്റെ നാഴിക കല്ലുകളിൽ ഒന്നാണ് എം.മുകുന്ദന്റെ "മയ്യഴി പുഴയുടെ തീരങ്ങളിൽ" ഇത് പോരാട്ടത്തിന്റെ കഥ കുടി ആണ് 1974 ൽ ആദ്യമായി പ്രസിദ്ധീകരിച്ച ഈ കൃതി ഇന്നും ആളുകളുടെ മനസ്സിലേയ്ക്ക് ചൂഴ്ന്നിറങ്ങുന്നു. ജന്മനാടായ മയ്യഴി (മാഹി) യെക്കുറിച്ചുള്ള ഓർമകളും അതിൽ വെള്ളക്കാർ നടത്തിയ അഴിഞ്ഞാട്ടങ്ങളും എം.മുകുന്ദൻ നമുക്ക് ഈ നോവലിലൂടെ വരച്ചു കാട്ടി തരുന്നു.
നവോത്ഥാനത്തിന്റേയും ഇടതുപക്ഷ രാഷ്ട്രീയത്തിന്റേയും ആശയങ്ങളിലൂടെ പോകുന്ന ഒരു വ്യത്യസ്തനായ മനുഷ്യനാണ് ദാസൻ . മൂപ്പൻ സായ്പിന്റെ അധികാരത്തെ ചുറ്റി പറ്റി ഉള്ള വർണനയാണ് പിന്നീട് നോവലിൽ ഉള്ളത്. സായ് വാകുക എന്ന കുറുമ്പിയമ്മയുടെ സ്വപ്നത്തെ ദാസൻ എതിർക്കുന്നു ദാസന് വഴി കാട്ടിയായി ഗസ്സോൻ സായ്പും പിന്നെ കുഞ്ഞനന്ദൻ മാഷും എത്തുന്നു. അതിൽ ദാസൻ കുഞ്ഞനന്ദൻ മാഷിന്റെ വഴിയിലൂടെ യാത്ര തുടരുന്നു.
കുഞ്ഞനന്ദൻ മാസ്റ്ററിൽ നിന്നും ദാസൻ ഏറ്റുവാങ്ങുന്ന കമ്മ്യൂണിസത്തെക്കുറിച്ച് മാത്രമല്ല ഈ നോവലിൽ ഉള്ളത്. അതി മനോഹരമായ ഒരു പ്രണയ കാവ്യം കൂടി ആണ് മയ്യഴി പുഴയുടെ തീരങ്ങളിൽ ദാസന്റേയും ചന്ദ്രികയുടേയും പൂർണമാവാതെ മുറിഞ്ഞു പോയ ആ പ്രണയത്തിന്റെ നനവോർമ ഈ നോവലിന്റെ പ്രധാന ഭാഗമാണ്. രാഷരാഷ്ട്രീയ സാഹചര്യത്തിനു സമാന്തരമായി നീങ്ങുന്നതാണ് ദാസന്റേയും ചന്ദ്രികയുടേയും പ്രണയ കഥ . ഇതിനിടയിൽ വിപ്ലവകാരിയെന്ന് ദാസനെ മുദ്ര കുത്തി . ഫ്രഞ്ച് ഗവൺമെന്റ് 12 വർഷത്തേക്ക് ദാസനേ ജയിലിൽ അടച്ചു. അതിൽ നിന്ന് രക്ഷപെട്ട ദാസൻ ഫ്രഞ്ച് ആധിപത്യത്തിനെതിരെ പോരാടി. അതിന്റെ പ്രതീകമായി ഭാരതത്തിന്റെ അഭിമാനമായ പതാകയും ഉയർത്തി. പക്ഷേ ഇതിനിടയിൽ ദാസന്റെയും ചന്ദ്രികയുടേയും പ്രണയം മുറിവറ്റു പോയ് കൊണ്ടിരുന്നു. അവസാനം ദാസനെ നഷ്ടമായ ചന്ദ്രിക ആത്മഹത്യ ചെയ്യുന്നു.ദാസനും ചന്ദ്രികയുടെ പാത പിൻതുടരുന്നു. മേഘത്തിൽ നിന്നും അടർന്നു വീണ മഴത്തുള്ളികൾ പോലെ ദാസന്റേയും ചന്ദ്രികയുടേയും പ്രണയം നഷ്ടപെട്ടിരിക്കുന്നു. മയ്യഴി എന്ന സ്ഥലത്തിന്റെ അതി മനോഹരമായ വർണ്ണനയും, ഫ്രഞ്ച് വിപ്ലവത്തിനെതിരെയുള്ള പോരാട്ടങ്ങളും , പൂർണമാകാത്ത പ്രണയത്തിന്റേയും ഉത്തമ ആവിഷ്കാരമാണ് എം.മുകുന്ദന്റെ "മയ്യഴി പുഴയുടെ തീരങ്ങളിൽ" . ഈ നോവൽ ഇന്നും ആളുകളുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു.
Thank you...
|
Comments
Post a Comment